Posts

Showing posts from July, 2020

NAFLD Fatty Liver Remedies

10 Home Remedies for Fatty Liver Disease Medically reviewed by  Kevin Martinez, M.D.  — Written by  Carly Vandergriendt  on December 23, 2019 Natural remedies Lose weight Eat healthy Drink coffee Get active Avoid added sugars Reduce cholesterol Omega-3 Avoid liver irritants Vitamin E Herbs and supplements Medical treatments Bottom line Fatty liver disease is a condition that causes fat to build up in the liver over time. There are two types of  fatty liver  disease: alcoholic and nonalcoholic. Alcoholic fatty liver disease is caused by heavy alcohol use.  Nonalcoholic fatty liver disease (NAFLD)  isn’t related to alcohol use. Although the cause of NAFLD is unknown, it’s more common in people who have: obesity type 2 diabetes high cholesterol high blood pressure There are currently no drugs available to treat NAFLD. Diet and lifestyle changes are among the most effective ways to treat this condition. So, what...

ഫാറ്റിലിവര്‍

Image
ഫാറ്റിലിവര്‍ ചെറുപ്പക്കാരുടെ രോഗം ഡോ. ബി. പദ്മകുമാര്‍ കരളിലെ കോശങ്ങളില്‍ കൊഴുപ്പടിഞ്ഞുകൂടി ഉണ്ടാകുന്ന ഫാറ്റിലിവര്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു കരള്‍ രോഗമാണ്. പ്രമേഹവും രക്താതിസമ്മര്‍ദവുമൊക്കെ ശരീരത്തെ ബാധിക്കുന്ന ജീവിതശൈലീ രോഗങ്ങളാണെങ്കില്‍, കരളിനെ ബാധിക്കുന്ന ഒരു ആധുനിക ജീവിതശൈലീ രോഗമാണ് ഫാറ്റിലിവര്‍ എന്നുപറയാം. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടുന്ന ഫാറ്റിലിവര്‍, ചെറുപ്പക്കാരിലാണ് കൂടുതലായി കണ്ടുവരുന്നത്. രോഗങ്ങളുടെ കൂട്ട ആക്രമണമായ മെറ്റബോളിക് സിന്‍ഡ്രോമിന്റെ ഭാഗമായി ഫാറ്റിലിവര്‍ പ്രത്യക്ഷപ്പെടാറുണ്ട്. രക്താതിസമ്മര്‍ദം, അമിത കൊഴുപ്പ്, പൊണ്ണത്തടി, ഇന്‍സുലിന്‍ പ്രതിരോധത്തെ തുടര്‍ന്നുള്ള പ്രമേഹം തുടങ്ങിയവയാണ് മെറ്റബോളിക് സിന്‍ഡ്രോമിന്റെ ഉപഘടകങ്ങള്‍. മദ്യപാനമാണ് ഫാറ്റി ലിവറിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. തുടര്‍ച്ചയായി മദ്യപിക്കുന്ന 90 ശതമാനമാളുകളിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. ഇവരില്‍ പത്തുമുതല്‍ ഇരുപത് ശതമാനം വരെ മദ്യപര്‍ ഹെപ്പറ്റൈറ്റിസ് എന്ന കൂടുതല്‍ ഗുരുതരമായ കരള്‍ രോഗത്തിലേക്ക് പുരോഗമിക്കുന്നു. പോഷകാഹാരക്കുറവ്, സ്റ്റീറോയ്ഡ് അടക്കമുള്ള ചില മരുന്നുകളുടെ തുടര്‍ച്ചയായ...

ഭക്ഷ്യസംസ്‌കാരം പാടേ മറന്നിരിക്കുന്നു നാം

നഷ്ടമാവുന്ന ഭക്ഷ്യസംസ്‌കാരം ഡോ. രാമകൃഷ്ണന്‍ ദ്വരസ്വാമി കേരളത്തിലെ കാലാവസ്ഥയ്ക്കും അന്തരീക്ഷത്തിനും യോജിച്ച ഒരു ഭക്ഷ്യസംസ്‌കാരം നമുക്കുണ്ടായിരുന്നു. എന്നാല്‍, വിദേശസംസ്‌കാരത്തെ എന്നും മാതൃകയായി സ്വീകരിക്കുന്ന നാം ആരോഗ്യകരമായ തനതു ഭക്ഷണശൈലി പാടേ മറന്നിരിക്കുന്നു. ഉന്മേഷം ലഭിക്കുവാന്‍ കുടിക്കുന്ന കട്ടന്‍കാപ്പി, കട്ടന്‍ചായ പതിവ് കേരളത്തിലുണ്ടായിരുന്നില്ല. തണുത്തവെള്ളമോ, മോരുംവെള്ളമോ ആണ് പൂര്‍വികര്‍ ക്ഷീണമകറ്റാന്‍ കുടിച്ചിരുന്നത്. സദ്യയ്ക്ക് വിളമ്പുന്ന ക്രമം നോക്കൂ. ശരീര പോഷകങ്ങളായ മധുരം, പുളി, ഉപ്പ് എന്നീ രസങ്ങളുള്ള ഭക്ഷണങ്ങള്‍ ക്രമത്തില്‍വിളമ്പി അവസാനത്തില്‍ ദഹനം വഴിപോലെ നടക്കുവാന്‍ മോരുകൂട്ടി ഊണുകഴിക്കുകയും ചെയ്യുന്നു. ദഹനത്തെ വര്‍ധിപ്പിക്കുന്ന നെയ് ഉപയോഗിച്ചാണ് ഊണ് കഴിക്കാന്‍ ആരംഭിക്കുന്നത്. എന്നാല്‍, ഇന്ന് നാം ആദ്യം കഴിക്കുക ദഹനശക്തിയെ കുറയ്ക്കുന്ന സൂപ്പാണ്. പിന്നീട് തീക്ഷ്ണമായ മസാലകള്‍ ചേര്‍ന്നതായ ഒട്ടനവധി വിഭവങ്ങളും. ബേക്കറി, പേസ്റ്ററി വിഭവങ്ങളും ഫാസ്റ്റ്ഫുഡും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് ആരോഗ്യപൂര്‍ണമായ തലമുറയെയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില...

മഞ്ഞൾ മാഹാത്മ്യം

Image
മ​ഞ്ഞ​ളിന്‍റെ‍ ആരോഗ്യപരമായ ഗു​ണ​ങ്ങ​ൾ അനവധിയാണ്. മ​ഞ്ഞ​ൾ മ​രു​ന്നാ​ണ്. ധാ​രാ​ളം അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ മ​ഞ്ഞ​ളി​ൽ നി​ന്നു ത​യാ​റാ​ക്കു​ന്നു​ണ്ട്. മ​ഞ്ഞ​ൾ​ച്ചെ​ടി വീ​ട്ടു​മു​റ്റ​ത്തോ ഗ്രോ-ബാഗിലോ ചട്ടിയിലോ ന​ട്ടു​പി​ടി​പ്പി​ക്ക​ണം. പ​ണ്ടൊ​ക്കെ വളർത്തു കോഴികളെ നാ​യ ഓ​ടി​ച്ചി​ട്ടു പി​ടി​ക്കു​ന്ന​തു പ​തി​വാ​യി​രു​ന്നു. ചിലപ്പോ​ൾ കോ​ഴി​ക്കു മു​റി​വു​പ​റ്റും. ഒ​രു ക​ഷ​ണം പ​ച്ച​മ​ഞ്ഞ​ൾ ന​ന്നാ​യി അ​ര​ച്ചു മു​റി​വി​ൽ പു​രട്ടും, കു​റ​ച്ച് വെളിച്ചെണ്ണ ചേർത്ത് അ​ക​ത്തു ന​ല്കും. അ​താ​യി​രു​ന്നു പ്രതിവിധി. അ​തു നാ​ട്ട​റി​വ്. അ​തി​ൽ ശാ​സ്ത്ര​മു​ണ്ട്. ബാ​ക്ടീ​രി​യ​യെ ചെ​റു​ത്തു തോ​ല്പി​ക്കാ​നു​ള​ള ക​ഴി​വ് മ​ഞ്ഞ​ളി​നു​ണ്ട്. മ​ഞ്ഞ​ൾ ആ​ന്‍റി സെ​പ്റ്റി​ക്കാ​ണ്. മു​റി​വു​ക​ൾ, പൊ​ള​ള​ലു​ക​ൾ എ​ന്നി​വ​യെ സു​ഖ​പ്പെ​ടു​ത്താ​ൻ മ​ഞ്ഞ​ൾ ഫലപ്രദം. നാ​രു​ക​ൾ, വി​റ്റാ​മി​ൻ സി, ​ബി6, മാം​ഗ​നീ​സ്, ഇ​രു​ന്പ്, ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ മ​ഞ്ഞ​ളി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. വി​വി​ധ​ത​രം കാ​ൻ​സ​റു​ക​ൾ ത​ട​യാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദ​മെ​ന്നു വി​വി​ധ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ത്വ​ക്ക് കാ​ൻ​സ​ർ, സ...

ആരാണ് രോഗമില്ലാത്തവൻ ?

Image
ആരാണ് രോഗമില്ലാത്തവൻ – കോ അരുക്ക്? "കാലേ മിതഹിത ഭോജി കൃതചംക്രമണ:  ക്രമേണ വാമാശയ അവിധുത മൂത്ര പുരീഷ സ്ത്രീഷു യഥാത്മയോ നര:  സോ അരുക്ക്" കാലത്തിനുസരിച്ച് ഹിതമായും മിതമായും ആഹാരം കഴിക്കുന്നവനും ആവശ്യത്തിന് നടക്കുന്നവനും അധികവും ഇടതുവശം ചരിഞ്ഞ് കിടക്കുന്നവനും മലമൂത്രങ്ങളെ പിടിച്ചുനിർത്താതെ, പോഷണം എന്നു തോന്നുമ്പോൾ പുറപ്പെടുവിക്കുന്നവനും ലൈംഗികതയിൽ അതിരുകവിഞ്ഞ ആസക്‌തി പ്രകടിപ്പിക്കാത്തവനും ആയ മനുഷ്യൻ ആരാണോ അവനാണ് രോഗമില്ലാത്തവൻ –അരുക്ക്. രോഗികളാകാൻ അല്ലെങ്കിൽ രോഗങ്ങൾ ഉണ്ടാകാനായി സാമാന്യമായുള്ള കാരണങ്ങളെ പരിശോധിക്കാം. രണ്ടു വിഭാഗങ്ങളിലായി കാരണങ്ങളെ തരംതിരിക്കാം. തെറ്റായ ആഹാരരീതി, വ്യായാമകുറവ്, പ്രകൃതിദത്തമായ ആവശ്യങ്ങളെ തടയുക എന്നിവയാണ് രോഗകാരണമായ ഒരു വിഭാഗം. ഘടകങ്ങൾ: മാറിവരുന്ന ഋതുക്കൾക്കനുസരിച്ചല്ലാതെയുള്ള ആഹാരജീവിതചര്യ, പഞ്ചേദ്രിയങ്ങളുടെ ക്രമരഹിതമായ ഉപയോഗം, ശരീരം, മനസ്, വാക്ക് എന്നിവകൊണ്ട് ചെയ്യുന്ന തെറ്റായ കർമങ്ങൾ ഇവയാണ് രണ്ടാമത്തെ വിഭാഗം. രോഗകാരണങ്ങൾ–വിഭാഗം 1 ആദ്യവിഭാഗം നോക്കൂ. തെറ്റായ ആരാഹരീതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്‌ഥിരമായി ദഹിക്കാൻ പ്രയാസമുള്ള ആഹ...